ഈ വിഷയം സായാഹ്ന്ന ചിന്തകളിൽ വരാൻ പാടുള്ളതാണോ? അറിയില്ല. എന്നാലും പറയാതിരിക്കാൻ വയ്യ. ഒരു സായാഹ്ന്ന ചാനൽ ചർച്ചയാണ് ഈ കുറിപ്പിനാധാരം. ആം ആദ്മി പാർട്ടി ദില്ലി ഭരിക്കുന്നതിനെ പറ്റി. കോണ്‍ഗ്രസ് നേതാവ് പറയുന്നു.
"വാഗ്ദാനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ പ്രയാസം ആകും. കാരണം ഇവിടെ നിലവിലുള്ള നിയമങ്ങളും, ഉദ്യോഗസ്ധമേധാവിത്വവും അതിനു അനുകൂലമല്ല. ജനങ്ങൾ എല്ലാം വളരെ പെട്ടെന്ന് നടക്കണം എന്ന് ആഗ്രഹിക്കും. അത് ഈ സംവിധാനത്തിൽ നടക്കില്ല."
ഒരു നിസ്സഹായന്റെ ചോദ്യം - സുഹൃത്തേ, ഇന്ത്യ ജനിച്ചപ്പോൾ മുതൽ ഭരിക്കുന്നത് നിങ്ങൾ ആയിരുന്നു, ചുരുങ്ങിയ കാലം ഒഴിച്ചാൽ. അപ്പോൾ ഇന്ത്യയെ അങ്ങനെ തന്നെ ഭരിക്കാനായിരുന്നോ നിങ്ങൾ ആഗ്രഹിച്ചത്? അതോ നിങ്ങളാൽ മാറ്റാൻ കഴിയാത്തതാണോ? നിങ്ങൾ വഞ്ചിക്കുകയായിരുന്നില്ലെ? നിങ്ങൾ സമ്മതിക്കുന്നു, ആ ചാനൽ ചർച്ചയിലൂടെ. അല്ലെങ്കിൽ ആരെങ്കിലും അത് മാറ്റാൻ ശ്രമിച്ചാൽ:
1. നമ്മുക്ക് ചുരുങ്ങിയത് എതിർക്കാതിരിക്കാം - ആത്മാർധത ഉണ്ടെങ്കിൽ.
2. പരാജയപ്പെടുന്നു എങ്കിൽ കൂട്ടായി പോംവഴി തേടാം - ഇന്ത്യയെ സ്നേഹിക്കുന്നു എങ്കിൽ.
3. അല്ലെങ്കിൽ കുറഞ്ഞത്, ജനങ്ങൾ ഇങ്ങനെ ഒന്നും ആഗ്രഹിക്കാൻ പാടില്ല എന്ന് പറയാതിരിക്കാം - പൊതു ചർച്ചയിൽ .
ജനങ്ങൾ ആഗ്രഹിക്കുന്നു. പോരായ്മകൾ ഉണ്ടാകാം. ജനാധിപത്യം, ജനപ്രധിനിതി എന്ന നിലയിൽ ഏറ്റവും കുറഞ്ഞത് ജനങ്ങളാണ് പറയുന്നത് എന്ന തിരിച്ചറിവെങ്കിലും ഉണ്ടാകണം എന്നത് നിങ്ങളുടെ ബോധത്തിലുണ്ടോ ?
ഞങ്ങൾ ഇത് കേൾക്കുന്നു.. ഓർത്താൽ നന്ന്.. |
No comments:
Post a Comment