Wednesday, 25 December 2013

എന്ത്? എന്തിന്? (ഒരു ആമുഖം)

വെറുതെ എന്തിനു കൂടുതൽ ചിന്തിക്കണം? ചിന്തിച്ചാൽ പ്രയോജനം ഉണ്ടോ? ഇല്ലായിരിക്കാം.പക്ഷെ ചിന്തിക്കാതിരിക്കാൻ ആകുമോ?അപ്പോൾ നമുക്ക് ചിന്തിക്കാം.എന്തിനേ പറ്റി? നമ്മളെ പറ്റി. എന്ത്? ജന്മത്തെ പറ്റിയോ? കർമ്മത്തെ പറ്റിയോ?

ചിന്തിച്ചാൽ പരിഹാരം ആകുമോ? ഞാൻ മനസ്സിലാക്കിയടത്തോളം ഇല്ല. ഇതെല്ലാം ജീവിതത്തിൽ വന്നു പോകുന്നതാണ്‌. നമ്മൾക്കായി ഒന്നും ചെയ്യാൻ കഴിയില്ല.ഒരു നിയതി പോലെ ജീവിതത്തിൽ സംഭവിക്കുന്നതാണ് എല്ലാം. നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ തീരുമാനിച്ചത് പോലെ എല്ലാം നടന്നു എന്ന്. പക്ഷെ ഒന്ന് കൂടി ചിന്തിച്ചു നോക്കൂ? നിങ്ങളുടെ കയ്യിൽ ആയിരുന്നോ ഇതെല്ലാം?    

1 comment:

  1. Proud of you അച്ഛാ ! !!! അങ്ങനെ ഇന്നു മുതൽ നമുക്ക് ഒരുമിച്ചു ചിന്തിക്കാം ! Looking forward to your next one ! Keep them coming !
    ഈ പുതിയ സംരംഭത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു !

    ReplyDelete